Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CSSD Department

മാര്‍ സ്ലീവാ മെഡിസിറ്റി സിഎസ്എസ്ഡി വിഭാഗത്തിന് ദേശീയ പുരസ്‌കാരം

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ സെ​ന്‍ട്ര​ല്‍ സ്റ്റെ​റൈ​ല്‍ സ​പ്ലൈ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന് (സി​എ​സ്എ​സ്ഡി) ക​ഹോ​യു​ടെ(​ക​ണ്‍സോ​ര്‍ഷ്യം ഓ​ഫ് അ​ക്ര​ഡി​റ്റ​ഡ് ഹെ​ല്‍ത്ത് കെ​യ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍സ്) ദേ​ശീ​യ പു​ര​സ്‌​കാ​ര​വും സ​ര്‍ട്ടി​ഫി​ക്കേ​ഷ​നും ല​ഭി​ച്ചു.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​ലി​യ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ര്‍ഹ​മാ​യ​ത്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​ത്. 200ല്‍പ​രം ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഈ ​പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​ത്തി​ലും രോ​ഗീസു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് സി​എ​സ്എ​സ്ഡി. ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ സി​എ​സ്എ​സ്ഡി വി​ഭാ​ഗം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള ഈ ​പ്ര​വ​ര്‍ത്ത​ന മി​ക​വാ​ണ് സി​എ​സ്എ​സ്ഡി വി​ഭാ​ഗ​ത്തി​നെ പു​ര​സ്‌​കാ​ര​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി​ഇ​ഒ ഫാ.​ മാ​ത്യു തെ​ക്കേ​ല്‍ പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ക​ഹോ​കോ​ണ്‍ ഇ​ന്‍റര്‍നാ​ഷ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സി​ല്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സൊ​സൈ​റ്റി ഫോ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍ ഹെ​ല്‍ത്ത്‌​കെ​യ​ര്‍ ബോ​ര്‍ഡ് മെം​ബ​ര്‍ ഡോ.​ ഷി​നു ഉ​ഷി​റോ​യി​ല്‍ നി​ന്നും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി എ​ച്ച്ആ​ര്‍ ന​ഴ്‌​സിം​ഗ് ആ​ന്‍ഡ് അ​ക്കാ​ദി​ക് അ​സോ.​ ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​ ജോ​സ​ഫ് ക​രി​കു​ളം ദേ​ശീ​യ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

ആ​ശു​പ​ത്രി ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫി​സ​ര്‍ ല​ഫ്.​ കേ​ണ​ല്‍ മ​ജ​ല്ല മാ​ത്യു, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീസ​ര്‍ ഡോ.​എം.​ ഗോ​പി​നാ​ഥ്, ക്വാ​ളി​റ്റി വി​ഭാ​ഗം സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സി​റി​യ​ക് ജോ​ര്‍ജ്, സി​എ​സ്എ​സ്ഡി വി​ഭാ​ഗം സൂ​പ്പ​ര്‍വൈ​സ​ര്‍ ലി​ന്‍സി ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ബി​നു ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up